കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി; പതിമൂന്ന് ഉപാധ്യക്ഷന്മാർ; സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ

രാഷ്ട്രീയകാര്യ സമിതിയിൽ രാജ്മോഹൻ ഉണ്ണിത്താൻ അടക്കം ആറ് പേർ

ന്യൂഡൽഹി: കെപിസിസിക്ക് വീണ്ടും ജംബോ കമ്മിറ്റി. പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡ് പുറത്തുവിട്ടു. കമ്മിറ്റിയിൽ പതിമൂന്ന് ഉപാധ്യക്ഷന്മാർ, 58 ജനറൽ സെക്രട്ടറിമാർ എന്നിങ്ങനെ ഉൾപ്പെടുന്നു. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, സി പി മുഹമ്മദ്, പന്തളം സുധാകരൻ, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്ദീപ് വാര്യർ ജനറൽ സെക്രട്ടറിമാരുടെ പട്ടികയിൽ ഇടം പിടിച്ചു.

തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെപിസിസി ഉപാധ്യക്ഷനായാണ് നിയമിച്ചത്. ടി ശരത്ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, വി ടി ബൽറാം, വി പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂർ, എം വിൻസന്റ്, റോയ് കെ പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് മറ്റ് ഉപാധ്യക്ഷന്മാർ. വി എ നാരായണനാണ് കെപിസിസി ട്രഷറര്‍. ദീർഘനാൾ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് പുനഃസംഘടനാ പട്ടിക പുറത്തുവിട്ടത്.

Content Highlights: Jumbo committee for KPCC

To advertise here,contact us