കണ്ണൂര്: പുതിയങ്ങാടിയില് ഗ്യാസ് സിലിണ്ടറില് നിന്ന് തീ പിടിച്ചുണ്ടായ അപകടത്തില് മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ(40)യാണ് മരിച്ചത്. ഇതോടെ അപകടത്തില് പരിക്കേറ്റ് പരിയാരത്തെ കണ്ണൂര് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.
കഴിഞ്ഞ വ്യാഴായ്ച രാത്രി തൊഴിലാളികള് താമസിക്കുന്ന റൂമില് ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യാതെ ഉറങ്ങുകയായിരുന്നു. അടുത്ത ദിവസം വെള്ളിയാഴ്ച രാവിലെ ഇവരില് ഒരാള് ഭക്ഷണം പാചകം ചെയ്യാനായി തീ കത്തിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്.
അപകടത്തില് ഏഴ് പേര്ക്ക് പൊള്ളലേറ്റിരുന്നു. ഒഡിഷ കുര്ദ് സ്വദേശികളായ ശിവ ബഹ്റ, നിഘം ബഹ്റ, സുഭാഷ് ബഹ്റ, ജിതേന്ദ്ര ബഹ്റ നാല് പേര്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്. ഇതില് ജിതേന്ദ്ര ബഹ്റ ഒഴികേ മറ്റ് മൂന്ന് പേരും കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരണപ്പെട്ടു.
Content Highlights: gas cylinder explosion in puthiyangadi death rised to four