അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങി, കായലിൽ ചാടിയ പത്താംക്ലാസുകാരിയെ രക്ഷപ്പെടുത്തി

കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസിൽ കുടുംബം പരാതി നൽകാനിരിക്കുകയായിരുന്നു

തിരുവനന്തപുരം: ആക്കുളം പാലത്തിൽനിന്നും കായലിലേക്ക് ചാടിയ പതിനഞ്ച് വയസുകാരിയെ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെടുത്താനായി പുറകെ ചാടി. വെള്ളത്തിൽ മുങ്ങിപോകാതിരിക്കാനായി വെള്ളായനി സ്വദേശിയായ വിനോദ് എന്ന ഡ്രൈവർ പെൺകുട്ടിയെ പിടിച്ചുനിർത്താനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്‌സ് സംഘം എത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.

പത്താം ക്ലാസുകാരി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്നാണ് വിവരം. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കഴക്കൂട്ടം പൊലീസിൽ കുടുംബം പരാതി നൽകാനിരിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളില്ല.

Content Highlights: tenth class girl rescued after jumping into lake at Thiruvananthapuram

To advertise here,contact us