കൊച്ചി: മൂവാറ്റുപുഴയില് വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്മ്മിച്ച പന്തല് തകര്ന്നുവീണു. പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്. ബെന്നി ബെഹ്നാന് എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം അല്പസമയത്തിനകം തുടങ്ങാനിരിക്കെയാണ് പന്തല് പൊളിഞ്ഞുവീണത്.
പന്തലിനുള്ളില് കുടുങ്ങിയവര്ക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങളില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടം ഒഴിവായത് ആശ്വാസമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ഥിരമായി പന്തല് ഇടുന്നവര് തന്നെയാണ് ഇവിടെയും പന്തല് ഇട്ടത്. പരിപാടി കൃത്യസമയത്ത് നടക്കുമെന്നും ഷിയാസ് വ്യക്തമാക്കി.
ശബരിമല സ്വര്ണക്കൊള്ളയ്ക്കും വിശ്വാസ വഞ്ചനയ്ക്കുമെതിരെയാണ് കെപിസിസി വിശ്വാസ സംരക്ഷണ യാത്ര സംഘടിപ്പിക്കുന്നത്. ഇതിന്റെ മധ്യമേഖല യാത്ര ബെന്നി ബെഹ്നാന് എംപിയാണ് നയിക്കുന്നത്.
Content Highlights: Stage of KPCC Vishwasamrakshana Yatra collapsed at muvattupuzha