മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം; രണ്ടുമാസത്തിലധികം പഴക്കമെന്ന് പൊലീസ്

കെട്ടിടത്തിന്റെ ടെറസില്‍ ജോലിക്കാര്‍ ആണ് അസ്ഥികൂടം കണ്ടത്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ കെട്ടിടത്തിന് മുകളില്‍ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന് മുകളില്‍ ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥിക്കൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ ജോലിക്കാര്‍ ആണ് അസ്ഥികൂടം കണ്ടത്. അസ്ഥികള്‍ മനുഷ്യന്റേതാണെന്നാണ് പ്രാഥമിക നിഗമനം. നാളെ ഫൊറന്‍സിക് സംഘം പരിശോധന നടത്തും.

Content Highlights: Skeleton found on top of building in manchery Malappuram

To advertise here,contact us