സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യം; അമ്മയുടെ തലയ്ക്ക് തോക്ക് ചൂണ്ടി മകന്‍റേയും മരുമകളുടെയും ഭീഷണി

പത്തനംതിട്ട അടൂർ ആനയടിയിലാണ് സംഭവം

അടൂർ: സ്വത്ത് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ നേരെ തോക്ക് ചൂണ്ടി മകനും മരുമകളും. പത്തനംതിട്ട അടൂർ ആനയടിയിലാണ് സംഭവം. മകൻ ജോറി വർഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തന്റെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് ജോറി മാതാവ് ലിസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ലിസിയുടെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

Content Highlights: Son and daughter in law point gun at mother, demanding property write off

To advertise here,contact us