തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില് സ്ഥാനമാനങ്ങള്ക്ക് വേണ്ടി കടിപിടി കൂടാതെ ഒരുമിച്ച് നില്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്ക്കാരിനെ കുറ്റപ്പെടുത്തിയാല് മാത്രം പോരെന്നും വിശ്വാസ്യതയാണ് പ്രധാനമെന്നും വി ഡി സതീശന് പറഞ്ഞു. വിദഗ്ധരും വിദ്യാഭ്യാസ പ്രമുഖരും എല്ലാം ചേര്ന്ന് പദ്ധതി ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'എല്ലാവരും ഒരുമിച്ച് നില്ക്കും. സ്ഥാനമാനങ്ങളും നേതാക്കളും അല്ല, പാര്ട്ടിയാണ് വലുത്. സ്ഥാനങ്ങള്ക്ക് കടിപിടി കൂടാതെ എതിരാളികള്ക്ക് ചുട്ട മറുപടി നല്കും. സതീശനും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും അല്ല പ്രധാനം. നേതാക്കള് അല്ല പ്രധാനം. ഇപ്പോള് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ് ആണ്', വി ഡി സതീശന് പറഞ്ഞു.
യുഡിഎഫ് അധികാരത്തില് വന്നാല് എന്ത് ചെയ്യുമെന്ന് ജനുവരിയില് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് ഒരു മഹാ യുദ്ധത്തിന് പുറപ്പെടുകയാണെന്നും ഈ യുദ്ധം ജയിച്ചേ മതിയാകൂവെന്നും വി ഡി സതീശന് പറഞ്ഞു. 100ലധികം സീറ്റുമായി യുഡിഎഫ് കേരളത്തില് അധികാരത്തില് വരുമെന്നും സതീശന് ആവര്ത്തിച്ചു.
Content Highlights: We will stand together without fighting for positions says V D Satheesan