തിരുവനന്തപുരം: കെഎസ്ആര്ടിസിക്ക് വേണ്ടി പരസ്യങ്ങള് പിടിക്കാന് ആര്ക്കും അവസരം നല്കുന്ന തരത്തിലുള്ള പദ്ധതി ഉടന് നിലവില് വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര് വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയ്ക്ക് മുകളില് കെഎസ്ആര്ടിസിക്കായി പരസ്യം പിടിച്ചുകൊടുക്കുന്ന എല്ലാവര്ക്കും അതിന്റെ 15 ശതമാനം കമ്മീഷന് നല്കുമെന്നും ഈ അവസരം ഉപയോഗിച്ചുകൊണ്ട് ഏത് ചെറുപ്പക്കാരനു തൊഴില്നേടാനാവും, ചെറുപ്പക്കാര്ക്കടക്കം മാന്യമായി ജീവിക്കാനുള്ള പുതിയ തൊഴിലവസരമാണ് ഇതിലൂടെ തുറന്ന് കൊടുക്കുന്നതെന്നും ഗണേഷ് കുമാര് പറഞ്ഞു.
'നിലവില് പരസ്യ കമ്പനികള് വഴി കോടികളുടെ നഷ്ടമാണ് കെഎസ്ആര്ടിസിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ ആറ്, ഏഴ് വര്ഷങ്ങള്ക്കിടെ കുറഞ്ഞത് 65 കോടിയെങ്കിലും ഇതുവഴി കോര്പ്പറേഷന് നഷ്ടമുണ്ടായിട്ടുണ്ടാകും. ടെന്ഡര് എടുത്ത ശേഷം ചില കമ്പനികള് കള്ളക്കേസുണ്ടാക്കി കോടതയില് പോകും. എന്നിട്ട് ആ ഇനത്തില് പണം കൈക്കലാക്കുകയും ചെയ്യും. ഇതാണ് കെഎസ്ആര്ടിസി നഷ്ടത്തിലാകാന് കാരണം. ഹൈക്കോടതിയുടെ നിര്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയില് ഉള്പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ ടെന്ഡര് വിളിക്കുമ്പോള് ഒരുമിച്ച് വരാതിരിക്കുക എന്ന തന്ത്രമാണ് അവര് പയറ്റുന്നത്.' കെ ബി ഗണേശ് കുമാര് വ്യക്തമാക്കി. അവരെ വിറ്റ കാശ് നമ്മുടെ കയ്യിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
പുതിയ പദ്ധതിയുടെ പ്രഖ്യാപനത്തിനിടെയായിരുന്നു പരസ്യ കമ്പനികളെ വിമര്ശിച്ചുകൊണ്ട് ഗണേഷ് കുമാര് രംഗത്തെത്തിയത്. പരസ്യ വരുമാനം കാര്യക്ഷമമാക്കി കോര്പറേഷനെ കരകയറ്റാനാണ് കെഎസ്ആര്ടിസിയുടെ ലക്ഷ്യം.
Content Highlight; Ganesh Kumar announces new advertising scheme for KSRTC