ഭാര്യയുടെ മുഖത്തും കാലിലും ബ്ലേഡ് കൊണ്ട് വരഞ്ഞു; ഭർത്താവ് അറസ്റ്റിൽ

കുടുംബപ്രശ്‌നത്തെ തുടർന്ന് കോടതിയിൽനിന്ന് ഭാര്യ സംരക്ഷണ ഉത്തരവ് നേടിയതിന്റെ വിരോധത്തിലായിരുന്നു ആക്രമണം

എറണാകുളം: പെരുമ്പാവൂരിൽ ഭാര്യയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങോൾ വെള്ളൂരംകുന്ന് അനൂപിനെ (46) യാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ ഭാര്യയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെത്തിയ പ്രതി കടയിലേക്ക് അതിക്രമിച്ചു കയറി. പിന്നാലെ ബ്ലേഡ് കൊണ്ട് യുവതിയുടെ മുഖത്തും കാലിലും വരയുകയായിരുന്നു. കുടുംബപ്രശ്‌നത്തെ തുടർന്ന് കോടതിയിൽനിന്ന് ഭാര്യ സംരക്ഷണ ഉത്തരവ് നേടിയതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.

Content Highlights: men arrested for attacking wife at Perumbavoor

To advertise here,contact us