'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‌യു

കോളേജില്‍ ഇത്തവണ കെഎസ്‌യു-എംഎസ്എഫ് നേര്‍ക്കുനേര്‍ മത്സരമായിരുന്നു

കോഴിക്കോട്: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എംഎസ്എഫിനെതിരെ കെഎസ്‌യു. 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു കെഎസ്‌യു രംഗത്തെത്തിയത്. കൊടുവളളി കെഎംഒ കോളജിന്റെ യൂണിയന്‍ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് ബാനര്‍ ഉയര്‍ത്തിയത്. കോളേജില്‍ ഇത്തവണ കെഎസ്‌യു-എംഎസ്എഫ് നേര്‍ക്കുനേര്‍ മത്സരമായിരുന്നു.

മുസ്‌ലിം ലീഗിന് ശക്തമായ വേരോട്ടമുള്ള കൊടുവള്ളിയിലെ കെഎംഒ കോളേജില്‍ വര്‍ഷങ്ങളായി യൂണിയന്‍ നേടിയിരുന്നത് എംഎസ്എഫായിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു എംഎസ്എഫിനെതിരെ കെഎസ്‌യുവിന്റെ ബാനര്‍ ഉയര്‍ത്തിയുള്ള ആഹ്ലാദപ്രകടനം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിവിധയിടങ്ങളില്‍ എംഎസ്എഫ്-കെഎസ്‌യു സംഘര്‍ഷമുണ്ടായിട്ടുണ്ട്.

Content Highlights- KSU raise banner against msf after college union election

To advertise here,contact us