തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡയാലിസിസ് ചികിത്സയിലായിരുന്ന ഭാര്യയെ ഭര്ത്താവ് കഴുത്തുഞെരിച്ച് കൊന്നു. കരകുളം സ്വദേശി ജയന്തിയാണ് മരിച്ചത്. കൊലയ്ക്ക് പിന്നാലെ ഭര്ത്താവ് ഭാസുരേന്ദ്രന് ജീവനൊടുക്കാന് ശ്രമിച്ചു. ഇന്ന് പുലര്ച്ചെ പട്ടം എസ്യുടി ആശുപത്രിയിലാണ് സംഭവം.
ആശുപത്രിയുടെ അഞ്ചാം നിലയില് നിന്നും ചാടിയ ഭാസുരേന്ദ്രന്റെ നില ഗുരുതരമാണ്. ഒക്ടോബര് ഒന്നിനാണ് ജയന്തിയെ വൃക്ക സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയില് പ്രവേശിപ്പിച്ചത്. കെട്ടിടത്തില് നിന്നും ചാടി ഭാസുരേന്ദ്രന് ജീവനൊടുക്കാന് ശ്രമിച്ചെന്നും പരിക്കേറ്റ് ചികിത്സയിലാണെന്നുമുള്ള വിവരം ജയന്തിയെ അറിയിക്കാന് മുറിയിലെത്തിയപ്പോഴാണ് ആശുപത്രി ജീവനക്കാര് ഇവരെ മരിച്ച നിലയില് കണ്ടെത്തിയത്.
ഇലക്ട്രിക് ബെഡ് ചാര്ജ് ചെയ്യാനുപയോഗിക്കുന്ന കേബിള് കഴുത്തില് മുറുക്കിയാണ് ജയന്തിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. പുലര്ച്ചെ തന്നെയാവാം ജയന്തിയും മരിച്ചതെന്നാണ് നിഗമനം.
സാമ്പത്തിക പ്രയാസത്തെ തുടര്ന്നാണ് കൊല നടത്തിയതെന്നാണ് വിവരം. ചികിത്സയ്ക്ക് മതിയായ പണം തികയാതെ വന്നതോടെ മാനസിക പ്രയാസത്തിലായിരുന്നു ഭാസുരേന്ദ്രന്.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: Kidney patient's husband killed wife at sut Hospital thiruvananthapuram