വൂഷു മത്സരത്തിനിടെ വിദ്യാർത്ഥിക്ക് കൈക്ക് രണ്ടിടത്ത് പൊട്ടൽ; മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം

കുട്ടിയെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം

മലപ്പുറം: വൂഷു മത്സരത്തിനിടെ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ ഉപജില്ലാ സ്‌കൂള്‍ വൂഷു, ജൂഡോ മത്സരങ്ങള്‍ക്കിടെയാണ് സംഭവമുണ്ടായത്.

ചെറിയപറപ്പൂര്‍ ഇഖ്‌റഅ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആദിലിനാണ് പരിക്കേറ്റത്. കുട്ടിയുടെ കൈയുടെ രണ്ട് ഭാഗത്ത് പൊട്ടലുള്ളതായി ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം.

മത്സരം നടത്തുന്നിടത്ത് നിര്‍ബന്ധമായും മെഡിക്കല്‍ സംഘം ഉണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്. എന്നാൽ ഉപജില്ലാ മത്സരം നടക്കുന്ന ഇടത്ത് മെഡിക്കൽ സംഘം ഉണ്ടായിരുന്നില്ല. ഇത് വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാല്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Content Highlight; Class 10 student injured during wushu competition; under treatment

To advertise here,contact us