നാദാപുരത്ത് പത്താംക്ലാസ് വിദ്യാത്ഥിനിക്ക് പീഡനം; ബസ് ജിവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസ്

പൊലിസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.

കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ബസ് ജിവനക്കാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്തു. ആയഞ്ചേരി സ്വദേശികളായ ആദിത്യൻ , സായൂജ് , അനുനന്ദ് , സായൂജ് , അരുൺ എന്നിവരാണ് അറസ്റ്റിലായത്

പല സമയങ്ങളിലായി ഇവര്‍ കുട്ടിയെ പീഡിപ്പിച്ചെന്നും കേസില്‍ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പൊലിസ് പറഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡനം വിവരം പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലിസിനെ വിവരം അറിയിച്ചു. ശേഷം, പൊലിസ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഈ അഞ്ച് പേരുടെ വിവരങ്ങള്‍ ലഭിച്ചത്. ഈ അഞ്ച് പേര്‍ക്കെതിരെ നാദാപുരം പൊലിസ് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കും.

To advertise here,contact us