കൂത്തുപറമ്പിൽ യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപം വികൃതമാക്കി; പിന്നിൽ ആർഎസ്എസ് എന്ന് സിപിഐഎം

സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിച്ചു, കൊടിമരം പിഴുതെറിഞ്ഞു

കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് നീർവേലിയിൽ സിപിഐഎമ്മിൻറെ സ്മാരകം വികൃതമാക്കി. യു കെ കുഞ്ഞിരാമൻ സ്മാരക സ്തൂപമാണ് വികൃതമാക്കിയത്. നീർവേലി അളകാപുരി പ്രദേശത്താണ് സംഭവം.

സ്തൂപത്തിന് മുകളിൽ കരി ഓയിൽ ഒഴിക്കുകയും കൊടിമരം പിഴുതെറിയുകയും ചെയ്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.

Content Highlights: CPIM memorial defaced at Koothuparamba

To advertise here,contact us