പാലക്കാട്: സിപിഐഎം നേതാവ് പി സരിനെ പിന്തുണച്ച് മുതിര്ന്ന നേതാവ് എ കെ ബാലന്. മുസ്ലിം ലീഗിന് എതിരായ വര്ഗീയ ആരോപണത്തിലാണ് പിന്തുണ. സമകാലീന രാഷ്ട്രീയ സാഹചര്യമാണ് സരിന് പറഞ്ഞതെന്നും ബാലന് പറഞ്ഞു. വളരെ നല്ല രീതിയില് സരിന് അത് പറഞ്ഞെന്നും മുസ്ലിം ലീഗ് ഇപ്പോള് വര്ഗീയവാദികള്ക്കൊപ്പമാണെന്നും എ കെ ബാലന് കൂട്ടിച്ചേര്ത്തു.
മലപ്പുറത്തെ കുറിച്ച് പറഞ്ഞത് താന് കേട്ടിട്ടില്ലെന്ന് പറഞ്ഞ് എ കെ ബാലന് സ്വര്ഗ നരകത്തെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള് അത് മഹ്ഷറയില് ( പരലോകത്ത് ) കാണാമെന്നായിരുന്നു മറുപടി. മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി കൊടും വര്ഗീയവാദിയാണെന്നും ജമാഅത്തെ ഇസ്ലാമിക്കാര് പോലും ഇത്ര വര്ഗീയത പറയാറില്ലെന്നും എ കെ ബാലന് പറഞ്ഞു.
ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നതെന്ന് എന്ന് പ്രചരിപ്പിക്കുകയും നാടിന് നരകം സമ്മാനിച്ചവരുമാണ് ലീഗെന്നുമായിരുന്നു സരിന്റെ പരാമര്ശം. ലീഗിന് നല്കുന്ന ഓരോ വോട്ടും ആര്എസ്എസിന് നല്കുന്നതിന് തുല്യമാണെന്നും മുസ്ലിം ലീഗ് സമം മുസ്ലിം എന്നാണ് പ്രചരിക്കുന്നതെന്നും അതോടെ ബിജെപി സമം ഹിന്ദു എന്ന് ബിജെപിക്കാരും പ്രചരിപ്പിക്കുന്നുവെന്നും സരിന് പറഞ്ഞിരുന്നു.
യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സരിന്റെ പ്രസംഗം. മലപ്പുറം ജില്ലയോട് അടുത്ത് നില്ക്കുന്ന പ്രദേശമായതിനാല് സെക്യുലര് രാഷ്ട്രീയത്തിന്റെ മുഖം പോലും തച്ചുടച്ച് കൊണ്ട് ലീഗ് ചെല്പ്പടിക്ക് നിര്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.Content Highlights: AK Balan supports P Sarin on Muslim League remarks