തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്ത്ഥിക്ക് നേരെ ആക്രമണം. തുമ്പ പൊലീസ് സ്റ്റേഷന് പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്. റേഷന്കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര് സ്വദേശിയായ യുവാവ് ആക്രമിച്ചത്. സ്കൂള് വിട്ട് സുഹൃത്തുക്കള്ക്കൊപ്പം ഫൈസല് വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. ഇയാൾക്ക് മാനസിക വൈകല്യമുള്ളതായി പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ടായിരുന്നു സംഭവം നടന്നത്. വഴിയില്വെച്ച് ഫൈസലും പ്രതിയും തമ്മില് തര്ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രതി വീട്ടില് പോയി ബ്ലേഡ് എടുത്തുകൊണ്ടുവരികയും ഫൈസലിന്റെ പിന്നാലെ ഓടി താടിയില് മുറിവേല്പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഫൈസലിന്റെ താടിയില് പത്തോളം തുന്നല് ഉണ്ട്.
Content Highlights- Man trying to kill plus two student in Thiruvananthapuram