ഇത്തവണ ആരും തടഞ്ഞില്ല;അധ്യാപകര്‍തടഞ്ഞ പലസ്തീന്‍ ഐക്യദാര്‍ഢ്യമൈം വീണ്ടുംവേദിയില്‍ അവതരിപ്പിച്ച് വിദ്യാർത്ഥികള്‍

പലസ്തീന് അനുകൂല മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തുകയും ചെയ്തു

കാസർകോട്: കാസർകോട് കുമ്പളയിൽ അധ്യാപകർ തടഞ്ഞ മൈം വീണ്ടും അവതരിപ്പിച്ച് വിദ്യാർത്ഥികൾ. പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈമാണ് വിദ്യാർത്ഥികൾ വീണ്ടും അവതരിപ്പിച്ച്. ആറ് വിദ്യർത്ഥികൾ ചേർന്നാണ് മൈം അവതരിപ്പിച്ചത്. പലസ്തീന് അനുകൂല മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തുകയും ചെയ്തു.

അതേസമയം വിദ്യാർത്ഥികൾ മൈം അവതരിപ്പിച്ചതിന് പിന്നാലെ ബിജെപി പ്രതിഷേധവുമായി രം​ഗത്തെത്തി. മൈം ചെയ്യുന്നതിൽ പ്രശ്നമില്ലയെന്നും പലസ്തീൻ്റെ കൊടി ഉയർത്താൻ പാടില്ലയെന്നും ബിജെപി നേതാവ് പറഞ്ഞു. എംഎസ്എഫും സിപിഐഎമ്മും യുഡിഎഫും ആക്രമ രാഷ്ട്രീയമാണ് നടത്തുന്നതെന്നും കുട്ടികളുടെ ഇടയില്‍ രാഷ്ട്രീയം തിരുകി കയറ്റാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല മൈം അവതരിപ്പിച്ചത്. അതിന്റെ പേരിൽ സ്കൂളിലെ കലോത്സവം നിർത്തിവയ്ക്കുകയും ചെയ്തു. മൈം അവസാനിക്കുന്നതിന് മുൻപേ തന്നെ ചില അധ്യാപകർ സ്റ്റേജിൽ കയറി കർട്ടൻ താഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ വേദിക്ക് പുറത്ത് പലസ്തീൻ പതാകകളുയർത്തി വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങളൾ വിളിച്ചു. പരിപാടി നിർത്തിവെയ്പ്പിച്ച അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവർത്തകർ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

അധ്യാപകരില്‍ ഒരാള്‍ സിപിഐയുടെ എകെഎസ്ടിയു സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘപരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശീയ അധ്യാപക പരിഷത്ത് അംഗവുമാണ്. കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നായിരുന്നു അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങള്‍ക്ക് വിരുദ്ധമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതില്‍ അധികം പേര്‍ സ്റ്റേജില്‍ കയറിയെന്നുമായിരുന്നു ഇവരുടെ വിശദീകരണം.

Content Highlight : Students re-perform Palestine solidarity mime that was stopped by teachers

To advertise here,contact us