ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

രാവിലെ തോട്ടം ജോലിക്ക് എത്തിയതായിരുന്നു ജോസഫ്

ഇടുക്കി:ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുരുവിളാസിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് മൃതദേഹം മാറ്റിയത്. വനം വകുപ്പ് ഉദ്യോ​ഗസ്ഥർ എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടത്തും.

ആനക്കൂട്ടം സ്ഥലത്ത് തന്നെ തുടരുന്നതിനാല്‍ ആക്രമണം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹം മാറ്റാൻ കഴിഞ്ഞത്. പ്രദേശത്ത് കാട്ടാനകൾ ഇപ്പോഴും തമ്പടിച്ചിരിക്കുകയാണ്.പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ചക്കക്കൊമ്പന്‍ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. ഏലത്തോട്ടത്തില്‍ വച്ചായിരുന്നു ജോസഫിനെ കാട്ടാന ആക്രമിച്ചത്. രാവിലെ തോട്ടം ജോലിക്ക് എത്തിയതായിരുന്നു ജോസഫ്. ആനക്കൂട്ടത്തില്‍ 14ഓളം ആനകളുണ്ടായിരുന്നു.

Content Highlight : The body of an elderly man killed in a wild elephant attack in Chinnakanal has been shifted to the hospital

To advertise here,contact us