തിരുവനന്തപുരം: 49-ാമത് വയലാര് സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. ഇ സന്തോഷ് കുമാര് എഴുതിയ 'തപോമയിയുടെ അച്ഛന്' എന്ന നോവലിനാണ് പുരസ്കാരം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില് ചേര്ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്ശ വയലാര് രാമവര്മ്മ മെമ്മോറിയല് ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു.
ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന് രൂപകല്പ്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. വയലാര് രാമവര്മ്മ മെമ്മോറിയല് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പ്രഖ്യാപനം നടത്തിയത്. ടി ഡി രാമകൃഷ്ണന്, ഡോ. എന് പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവര് അടങ്ങിയതാണ് ജഡ്ജിങ് കമ്മിറ്റി. വയലാര് രാമവര്മ്മയുടെ ചരമദിനമായ ഒക്ടോബര് 27-ന് നിശാഗന്ധി ഓഡിറ്റോറിയത്തില് നടക്കുന്ന ചടങ്ങില് പുരസ്കാര സമര്പ്പണം നടക്കും.
Content Hihghlights: vayalar award to e santhosh kumar