തൃശൂര്: അച്ഛനെ വെട്ടിയശേഷം ആത്മഹത്യാഭീഷണി മുഴക്കി മകന്. ഗുരുതരമായി പരിക്കേറ്റ മുതൃത്തിക്കര സ്വദേശി ശിവനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. വീടിന്റെ രണ്ടാംനിലയില് നിന്ന് ആത്മഹത്യാഭീഷണി മുഴക്കുന്ന മകന് വിഷ്ണുവിനെ അനുനയിപ്പിക്കാനുളള ശ്രമത്തിലാണ് പൊലീസും ഫയര്ഫോഴ്സും. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഇവർ വാടകയ്ക്ക് എടുത്ത വീട്ടിൽവെച്ചാണ് സംഭവമുണ്ടായത്. വീട്ടില് ശിവനും ഭാര്യയും മകന് വിഷ്ണുവും മാത്രമാണ് ഉണ്ടായിരുന്നത്.
ഉച്ഛയ്ക്ക് ബന്ധുവീട്ടില് പോയി ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ വിഷ്ണു അക്രമാസക്തനാവുകയായിരുന്നു. ചിലമ്പ് ഉപയോഗിച്ചാണ് വിഷ്ണു അച്ഛനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. 35 വയസുളള വിഷ്ണു പൂജകളും മറ്റും ചെയ്യുന്നയാളാണ് എന്നാണ് നാട്ടുകാര് പറയുന്നത്. മന്ത്രവാദവും പൂജകളും ചെയ്തതിന്റെ തെളിവുകളും വീട്ടിൽ നിന്ന് ലഭിച്ചുവെന്നാണ് വിവരം. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാത്ത പ്രകൃതമാണ് വിഷ്ണുവിനെന്നും മൂന്നുവര്ഷം മുന്പാണ് ഇവര് ഇവിടെ താമസത്തിനെത്തിയതെന്നും പ്രദേശവാസികൾ പറയുന്നു. മൂന്നര മണിക്കൂറിലധികമായി ഇയാളെ താഴെയിറക്കാനുളള ശ്രമം നടന്നു വരികയാണ്.
Content Highlights: Son threatens after slashing father in thrissur