ഭാഗ്യമെത്തി; ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്

ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. ΤΑ 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935 നമ്പരുകളാണവ. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654 എന്നീ നമ്പരുകൾക്കാണ് അഞ്ചാം സമ്മനം. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ അഭ്യര്‍ത്ഥനയും പരിഗണിച്ചാണ് കഴിഞ്ഞ മാസം 27-ന് നടത്താനിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിയത്. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റത്.

ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചതില്‍ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങളില്‍ പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ്. പാലക്കാട് മാത്രം 14,07,100 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. തൃശൂരില്‍ 9,37,400 ടിക്കറ്റുകളും തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത്.

Content Highlights: Onam bumper results released

To advertise here,contact us