കണ്ണൂര്‍ കല്യാട് കവര്‍ച്ച: കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മന്ത്രവാദിക്ക് കൈമാറിയെന്ന് കണ്ടെത്തല്‍;അറസ്റ്റ്

കല്യാടുള്ള വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാലരലക്ഷം രൂപയും മോഷണം പോയത്.

കണ്ണൂര്‍ : കണ്ണൂര്‍ കല്യാടുള്ള വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷണം പോവുകയും മരുമകള്‍ ദര്‍ഷിത കൊല്ലപ്പെട്ട കേസില്‍ വഴിത്തിരിവ്. കര്‍ണാടക സിംഗപട്ടണം സ്വദേശിയായ മന്ത്രവാദി മഞ്ജുനാഥ് അറസ്റ്റില്‍. കൊല്ലപ്പെട്ട ദര്‍ഷിത മോഷ്ടിച്ച പണം മഞ്ജുനാഥിന് കൈമാറിയെന്ന് കണ്ടെത്തല്‍. എന്നാല്‍, വീട്ടിലെ പ്രേത ബാധ ഒഴിപ്പിക്കാനായി രണ്ടര ലക്ഷം രൂപയാണ് വാങ്ങിയതെന്നാണ് മഞ്ജുനാഥിന്‍റെ മൊഴി.

ഓഗസ്റ്റ് 22നായിരുന്നു കല്യാടുള്ള വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണവും നാലരലക്ഷം രൂപയും മോഷണം പോയത്. അതെദിവസം തന്നെ ദര്‍ഷിത മകളെയും കൂട്ടി വീടു പൂട്ടി കര്‍ണാടകയിലേക്ക് പോയി. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദര്‍ഷിതയെ കര്‍ണാടകയിലെ ഒരു ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കര്‍ണാടകയിലെ സാലിഗ്രാമിലെ ലോഡ്ജില്‍ നിന്ന് ദര്‍ഷിതയും സുഹൃത്ത് സിദ്ധരാജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് സിദ്ധരാജു ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പ്പിച്ചു കൊലപ്പെടുത്തി. ഇതിന് പിന്നാലെ സിദ്ധരാജുവിനെ കര്‍ണാടക പൊലിസ് അറസ്റ്റുചെയ്യുകയായിരുന്നു.

To advertise here,contact us