ആലപ്പുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പലയിടത്തും മത്സരിക്കാതെ കെഎസ് യു; എസ്എഫ്ഐക്ക് ഏകപക്ഷീയ വിജയം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനായി നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനം ഇന്നായിരുന്നു

ആലപ്പുഴ: ആലപ്പുഴയിൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പലയിടത്തും നോമിനേഷൻ നൽകാതെ കെഎസ് യു. സംഘടനയ്ക്കുള്ളിലെ അസ്വാരസ്യങ്ങളാണ് മത്സരിക്കാതെ മാറി നിൽക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതോടെ ജില്ലയിലെ ഭൂരിഭാഗം കോളേജിലും എസ്എഫ്‌ഐക്ക് ഏകപക്ഷീയമായി വിജയിച്ചു.

കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ പിടിപ്പുകേടാണ് പിന്നിലെന്ന വിവരം ഒരു വിഭാഗം കെഎസ്യു പ്രവർത്തകർ ആരോപിച്ചു. സംഘടനയ്ക്കുള്ളിൽ ഗ്രൂപ്പ് പോര് ശക്തമാണെന്നും വിമർശനം ഉണ്ട്.

രണ്ട് കോളേജുകളിൽ മാത്രമാണ് കെഎസ്‌യു നോമിനേഷൻ നൽകിയത്. സംഘടന ശക്തമായ അമ്പലപ്പുഴ ഗവ കോളേജിലും കെഎസ്‌യു നോമിനേഷൻ നൽകിയില്ല.

Content Highlights: Alappuzha KSU issue

To advertise here,contact us