ഉടുമ്പൻചോലയിൽ യുവാവിനെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരി ഭർത്താവ് പി നാഗരാജ് പിടിയിൽ

തിങ്കളാഴ്ചയാണ് സോള്‍രാജിനെ വീട്ടിനുള്ളിലെ കിടക്കയില്‍ കഴുത്തു മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്

ഇടുക്കി: ഉടുമ്പന്‍ചോല കൊലപാതകത്തില്‍ പ്രതി പിടിയില്‍. മരിച്ച കാരിത്തോട് സ്വദേശി സോള്‍രാജിന്റെ സഹോദരി ഭര്‍ത്താവ് പി നാഗരാജാണ് പിടിയിലായത്. മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുക ആയിരുന്നു.

പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മരിച്ച സോള്‍രാജ് മാതാപിതാക്കളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിലുള്ള പ്രകോപനമാണ് കൊലപാതക കാരണം. തിങ്കളാഴ്ചയാണ് സോള്‍രാജിനെ വീട്ടിനുള്ളിലെ കിടക്കയില്‍ കഴുത്തു മുറിഞ്ഞ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിക്കുള്ളിലെ തറയില്‍ ഭിത്തിയോട് ചേര്‍ന്ന് വിരിച്ചിട്ട കിടക്ക ഷീറ്റില്‍ തലക്കടിയില്‍ കൈവച്ച് കിടന്നുറങ്ങുന്ന നിലയില്‍ ചെരിഞ്ഞായിരുന്നു മൃതദേഹം കണ്ടെത്തിയത്.

Content Highlights: Youth found murdered in room in Udumbanchola brother-in-law P Nagaraj arrested

To advertise here,contact us