ഇടുക്കി: കട്ടപ്പനയിൽ ഓടയിൽ കുടുങ്ങിയ മൂന്ന് തൊഴിലാളികളെയും പുറത്തെടുത്തു. ഇവരെ കട്ടപ്പന താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഓട വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽ പെടുകയായിരുന്നു. ആദ്യം ഒരാൾ വീഴുകയും ഇയാളെ രക്ഷിക്കാനിറങ്ങവെ മറ്റ് രണ്ടുപേരും അകപ്പെട്ടുപോവുകയായിരുന്നു. കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഹോട്ടലിലെ ഓട വൃത്തിയാക്കാനാണ് തമിഴ്നാട് കമ്പം സ്വദേശികളായ തൊഴിലാളികൾ എത്തിയത്.
Content Higlights: Three people trapped in a drain in Kattappana rescued