തിരുവനന്തപുരം: മൂന്നാം മുറയും അഴിമതിയും കണ്ടുനിൽക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പോക്സോ കേസ് വരെ പൊലീസ് അട്ടിമറിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട പോക്സോ കേസ് അട്ടിമറിച്ചതിൽ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പത്തനംതിട്ട എസ്പിയായിരിക്കെ വി ജി വിനോദ് കുമാർ പോക്സോ കേസ് അട്ടിമറിച്ചെന്നായിരുന്നു വകുപ്പുതല കണ്ടെത്തൽ. സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന പ്രവൃത്തികൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് വർഗീയ കൂട്ടുകെട്ടിന് ശ്രമമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി വർഗീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നും കൂട്ടിച്ചേർത്തു. കേരളത്തിൽ കാസ-ആർഎസ്എസ് വർഗീയ കൂട്ടുകെട്ടുണ്ട്. ഇതിനെതിരെ കർശന നടപടി ഉണ്ടാവണം. കർശന നിരീക്ഷണം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
Content Highlights: cm pinarayi vijayan against police