കോഴിക്കോട്: മേപ്പയ്യൂരിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. 61 വയസുള്ള രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ നാലരയോടെ പത്രവിതരണക്കാരനാണ് മൃതദേഹം കണ്ടത്. ദിനപത്രത്തിന്റെ ഏജന്റാണ് രാജൻ. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യയെന്നും പാർട്ടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)
Content Highlights: congress member found dead in kozhikode party office