കൊച്ചി: കളമശ്ശേരി മാർത്തോമാ ഭവനത്തിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട സംഭവത്തിൽ സുരക്ഷയും നീതിയും ഉറപ്പാക്കണം എന്ന് കെസിബിസി. സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചു കയറിയതും ഭീഷണിപ്പെടുത്തിയതും അപലപനീയമാണെന്നും രാജ്യത്തെ നിയമവ്യവസ്ഥിതിക്ക് കളങ്കം ഏൽപ്പിക്കുന്നതാണെന്നും കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആരോപിച്ചു.
വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തി. പൊലീസ് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇതുവരെ പരസ്യ പ്രതികരണം നടത്താതിരുന്നത്. സാമൂഹിക ഐക്യത്തിന് വിഘാതം ഉണ്ടാക്കാതിരിക്കാൻ സഭാ നേതൃത്വം ജാഗ്രത കാണിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷവും അനധികൃത കയ്യേറ്റം ഒഴിപ്പിച്ചില്ല. കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധമുയർത്തി. കയ്യേറ്റത്തിന് പിന്നിൽ പ്രവർത്തിച്ച 70 പേരിൽ നാലുപേരെ മാത്രം അറസ്റ്റ് ചെയ്ത് ഉടൻ ജാമ്യത്തിൽ വിട്ടയച്ചു. സഭയുടെ സഹിഷ്ണുത മുതലെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: KCBC says justice must be ensured in the incident of encroachment at the Kalamassery Marthoma House