തിരുവനന്തപുരത്ത് രണ്ടേമുക്കാൽ വയസുള്ള കുഞ്ഞിന്റെ മുഖത്തടിച്ച് അങ്കണവാടി അധ്യാപിക; പരാതിയുമായി കുടുംബം

മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികൾ പറയുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുഞ്ഞിനോട് ക്രൂരത. രണ്ടേമുക്കാൽ വയസുള്ള കുട്ടിയെ അധ്യാപിക മുഖത്തടിച്ചതായി പരാതി.

പ്രവീൺ-നാൻസി ദമ്പതികളുടെ കുഞ്ഞായ ഇന പ്രവീണിനാണ് മർദ്ദനമേറ്റത്. മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിലെ അധ്യാപികയാണ് കുട്ടിയെ അടിച്ചതെന്ന് ദമ്പതികൾ പറയുന്നു. അധ്യാപിക അടിച്ചുവെന്ന് മകളാണ് പറഞ്ഞതെന്ന് പ്രവീൺ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കുട്ടിയെ തെക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണ വിധേയമായി അധ്യാപികയെ സസ്പെൻഡ് ചെയ്തു.

Content Highlights: Complaint alleging that a teacher slapped a two-and-a-half-year-old child in the face

To advertise here,contact us