സംഘപരിവാർ അഭിഭാഷകന് സർക്കാർ കൈത്താങ്ങ്; ആർ കൃഷ്ണരാജിനെ മാറ്റിയ വഴിക്കടവ് ഭരണസമിതി തീരുമാനം സ്റ്റേ ചെയ്തു

തദ്ദേശ വകുപ്പിന്റെ സ്റ്റേ വന്നതോടെ കൃഷ്ണരാജിന് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലായി തുടരാം

വഴിക്കടവ്: നിരന്തരം വർഗീയത പറയുന്ന സംഘപരിവാർ അഭിഭാഷകന് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. വഴിക്കടവ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് ആർ കൃഷ്ണരാജിനെ മാറ്റിയ ഭരണസമിതി തീരുമാനം തദ്ദേശവകുപ്പ് സ്റ്റേ ചെയ്തു.

തദ്ദേശ വകുപ്പിന്റെ സ്റ്റേ വന്നതോടെ ആർ കൃഷ്ണരാജിന് പഞ്ചായത്തിന്റെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലായി തുടരാം. ഹൈക്കോടതിയിൽ വഴിക്കടവ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഭിഭാഷകനായി സംഘപരിവാർ പ്രവർത്തകൻ അഡ്വ. കൃഷ്ണരാജിനെ നിയമിച്ചത് റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നേരത്തെ അറിയിച്ചിരുന്നു. കൃഷ്ണരാജ് ബിജെപിക്കാരൻ ആണെന്ന് അറിയില്ലായിരുന്നുവെന്നും പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. മുസ്‌ലിം ലീഗാണ് പഞ്ചായത്ത് ഭരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി ക്രിസ്ത്യൻ, മുസ്‌ലിം മതങ്ങൾക്കെതിരെ തീവ്ര വർഗീയ വിദ്വേഷ നിലപാട് സ്വികരിച്ചിട്ടുള്ള കൃഷണരാജ്, കെഎസ്ആർടിസി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ചതിൽ കേസും നേരിട്ടിരുന്നു.

Content Highlights: LSGD has stayed the decision of the governing body to remove R Krishnaraj from the Vazhikkadavu Standing Council

To advertise here,contact us