കണ്ണൂര്: കണ്ണൂര് മാട്ടൂലില് കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കടിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. കുറുനരി കുട്ടികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്.
കണ്ണൂര് ചേലേരിയിലും കുറുനരിയുടെ ആക്രമണമുണ്ടായി. രണ്ട് കുട്ടികള്ക്ക് ഉള്പ്പെടെ ആറുപേര്ക്കാണ് കടിയേറ്റത്. അഞ്ചുപേരെ കണ്ണൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. കണ്ണിന് കടിയേറ്റ വയോധികനെ പരിയാരം ഗവണ്മെന്റ് മെഡിക്കല് കോളേജിലേക്ക് മാറ്റി.
Content Highlights: Kurunari Golden jackal attack children in kannur mattool and cheleri