തൃശൂര്‍ ചേലക്കരയില്‍ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; ആറുവയസ്സുകാരി മരിച്ചു; അമ്മയും സഹോദരനും ആശുപത്രിയില്‍

ഭർത്താവ് പ്രദീപ് രണ്ടാഴ്ച മുന്‍പാണ് മരണപ്പെട്ടത്

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. അണിമയാണ് മരിച്ചത്. ചേലക്കര മേപ്പാച് കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിക്കുകയായിരുന്നു.

ഷെെലജയെയും നാല് വയസ്സുകാരനായ മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദീപ് രണ്ടാഴ്ച മുന്‍പാണ് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരുന്നു കുടുംബമെന്ന് ബന്ധുക്കള്‍ പറയുന്നു. ആരെയും വീടിന് പുറത്തുകാണാതെ വന്നതോടെ പ്രദേശവാസികള്‍ വീട് കുത്തിത്തുറന്ന് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂവരെയും അബോധാവസ്ഥയില്‍ മുറിക്കുള്ളില്‍ കണ്ടെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: family trying to die Six-year-old girl dead in chelakkara Thrissur

To advertise here,contact us