കൊല്ലം: കൊല്ലത്ത് കൈകാലുകള് ചങ്ങലയില് ബന്ധിച്ച നിലയില് മൃതദേഹം കണ്ടെത്തി. പുനലൂര് മുക്കടവിലാണ് തോട്ടത്തിനുളളില് ജീര്ണിച്ച നിലയില് മൃതദേഹം കണ്ടെത്തിയത്. കൈകാലുകള് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിലാണ് മൃതദേഹം. മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
പിറവന്തൂര് പഞ്ചായത്തിലെ വന്മിള വാര്ഡില് മലയോര ഹൈവേയില് നിന്നും അര കിലോമീറ്റര് അകലെയാണ് മൃതദേഹം കണ്ടത്. പുനലൂര് പൊലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.
Content Highlights: Body found with hands and feet chained in Kollam