ആലപ്പുഴ: പിടികിട്ടാപ്പുള്ളിയെ 31 വര്ഷത്തിനുശേഷം പിടികൂടി. ആലപ്പുഴ ചെറിയനാട് സ്വദേശി ജയപ്രകാശിനെയാണ് ചെങ്ങന്നൂര് പൊലീസ് പിടികൂടിയത്. 1994 നവംബറില് കട്ടപ്പപണിക്കര് എന്ന വൃദ്ധനെ കല്ലുകൊണ്ടും കൈകൊണ്ടും ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.ചെന്നിത്തല ഒരിപ്രം ഭാഗത്തെ വീട്ടില് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തിനു ശേഷം ബോംബെയിലേക്ക് പോയ പ്രതി പിന്നീട് സൗദിയിലേക്ക് കടന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
Content Highlights: Kattappa Panicker murder: Alappuzha native arrested after 31 years