പാലക്കാട്: യുഡിഎഫിനെതിരെ ഭീഷണി പ്രസംഗം നടത്തി സിപിഐഎം ഏരിയ സെക്രട്ടറി. പാലക്കാട് പട്ടാമ്പി സിപിഐഎം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണനാണ് ഭീഷണി പ്രസംഗം നടത്തിയത്. പട്ടാമ്പി ടൗണില് നടക്കുന്ന റോഡ് നവീകരണം കഴിഞ്ഞ ദിവസം യുഡിഎഫ് അംഗങ്ങള് തടയാന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗോപാലകൃഷ്ണന് ഭീഷണി പ്രസംഗവുമായി രംഗത്തെത്തിയത്. മുന്കൂട്ടി നിശ്ചയിച്ച വീതിയിലല്ല റോഡ് നിര്മിക്കുന്നത് എന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് നിര്മാണം തടഞ്ഞത്. എന്നാല് പട്ടാമ്പിയിലെ റോഡ് നിര്മാണം തടയാന് വന്നാല് വന്നതുപോലെ ആരും പോകില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി.
റോഡ് നിര്മ്മാണം തടയാന് വരുന്നവരുടെ ദേഹത്ത് ഇറച്ചിയുടെ തൂക്കം കുറയുമെന്നും ഗോപാലകൃഷണന് പറഞ്ഞു. പട്ടാമ്പിയിലെ വികസന പ്രവര്ത്തനങ്ങളില് ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ നടത്തിയ 'റോഡ് മൂഡ്, ചായ മൂഡ്' പരിപാടിയിലായിരുന്നു ഏരിയ സെക്രട്ടറിയുടെ പ്രസംഗം.
Content Highlight; Road renovation in Pattambi town; CPIM leader's threat against UDF