തിരുവനന്തപുരം:യുവതിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയ കേസില് അറസ്റ്റിലായ യുവാവ് യുവതിയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് യുവതിയുമായി പരിചയം സ്ഥാപിച്ചത്.
എറണാകുളം കൂത്താട്ടുകുളം പലകുഴ വില്ലേജില് താമസിക്കുന്ന കൂത്താട്ടുകുളം സ്വദേശി അഖില്(24) ആണ് പൊലീസിന്റെ പിടിയിലായത്. താന് അനാഥനാണെന്നും ബന്ധുക്കളായി ആരുമില്ലെന്നും പറഞ്ഞാണ് യുവതിയുമായി പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചത്.
യുവതി ഗര്ഭിണിയായതോടെ അഖില് മുങ്ങുകയായിരുന്നു. ഇതോടെയാണ് യുവതി താന് ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയത്. തുടര്ന്നാണ് പൊലീസില് പരാതി നല്കിയത്.
Content Highlights: Accused arrested in case of kidnapping and raping girl