കൽപറ്റ: പ്രിയങ്ക ഗാന്ധി എംപിയുടെ ഫോട്ടോഗ്രാഫർ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതായി പരാതി. വയനാട് വിഷൻ റിപ്പോർട്ടർ സി വി ഷിബുവിന് നേരെയാണ് കയ്യേറ്റം നടന്നത്. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രിയങ്കയുടെ പിആർ ടീമിലെ ഫോട്ടോഗ്രാഫർ റാഫി കൊല്ലം, കയ്യേറ്റം ചെയ്തെന്നാണ് പരാതി. വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തട്ടി താഴെ ഇട്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് ചുണ്ടേൽ കാപ്പി ഗവേഷണ കേന്ദ്രത്തിൽ സന്ദർശനത്തിനായി പ്രിയങ്ക എത്തിയിരുന്നു. ഇതിനിടെയാണ് എംപിക്കൊപ്പമെത്തിയ ആൾ ഷിബുവിനെ തടഞ്ഞ് കയ്യേറ്റം ചെയ്തത്. തനിക്ക് മാത്രമാണ് പ്രിയങ്കയുടെ ഫോട്ടോ എടുക്കാൻ അനുവാദമുള്ളൂവെന്ന് പറഞ്ഞ് റാഫി കൊല്ലം എന്ന വ്യക്തി ഫോൺ തട്ടി താഴെ ഇട്ടുവെന്നും ഷിബു പരാതിയിൽ പറയുന്നുണ്ട്. മുൻ മന്ത്രി പി കെ ജയലക്ഷ്മിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു ഷിബു.
Content Highlights: Journalist filed Complaint against Priyanka Gandhi MP's photographer