തൃശ്ശൂര് : കാലംചെയ്ത തൃശ്ശൂര് അതിരൂപത മുന് മെത്രാപ്പോലീത്ത മാര് ജേക്കബ് തൂങ്കുഴിയുടെ സംസ്കാരശുശ്രൂഷകള്ക്കുള്ള ഒരുങ്ങള് പൂര്ത്തിയായി. ശുശ്രൂഷയുടെ ഒന്നാം ഘട്ടം ഞായറാഴ്ച രാവിലെ 11.30 -ന് തൃശ്ശൂര് അതിരൂപത മന്ദിരത്തില് ആരംഭിക്കും. 12.15 മുതല് പുത്തന്പള്ളി ബസിലിക്കയില് പൊതുദര്ശനം നടത്തും. 2.30-ന് സ്വരാജ് റൗണ്ട് ചുറ്റി വിലാപയാത്രയായി ലൂര്ദുപള്ളിയിലേക്ക് കൊണ്ടുപോകും.
അഞ്ചു മുതല് ലൂര്ദ് പള്ളിയില് പൊതുദര്ശനം. തിങ്കളാഴ്ച 09.30-ന് സംസ്കാരശുശ്രൂഷയുടെ രണ്ടാംഘട്ടം തൃശ്ശൂര് ലൂര്ദ്ദ് കത്തീഡ്രല് ദേവാലയത്തില്. ഒന്നിന് ഭൗതികശരീരം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. 4.30 മുതല് കോട്ടുളിയിലെ ക്രിസ്തുദാസി സന്ന്യാസിനി സമൂഹ ജനറലേറ്റില് പൊതുദര്ശനം. ആറോടെ സംസ്കാരശുശ്രൂഷയുടെ സമാപനകര്മങ്ങള് നടക്കും.സംസ്കാരശുശ്രൂഷയുടെ ഒന്നാം ഘട്ടത്തിന് മാര് ആന്ഡ്രൂസ് താഴത്ത് മെത്രാപ്പോലീത്ത കാര്മ്മികനാകും.തിങ്കളാഴ്ച നടക്കുന്ന രണ്ടാംഘട്ട ശുശ്രൂഷകള്ക്ക് മുന് മേജര് ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ആലഞ്ചേരി കാര്മികനാകും. മേജര് ആര്ച്ച് ബിഷപ്പ് മാര് റാഫേല് തട്ടില് മെത്രാപ്പോലീത്ത മൂന്നാം ഭാഗം ശുശ്രൂഷകള്ക്ക് നേതൃത്വം നല്കും.
Content Highlight; Funeral for Mar Jacob Thoomkuzhy: Mourning procession tomorrow