പറവൂർ: പറവൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി. സിസിടിവിയിൽ ദൃശ്യങ്ങൾ ശ്രദ്ധിച്ച ഹോട്ടലുടമയാണ് പ്രതിയെ കൈയോടെ പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പറവൂരിലെ ഹോട്ടലിൽ വച്ചാണ് സംഭവം.
മദ്യലഹരിയിലായിരുന്ന പിതാവ് പെണ്കുട്ടിക്കൊപ്പം ഹോട്ടലില് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇതിനിടയില് ഒരു സഹായത്തിനായാണ് സുഹൃത്തിനെ വിളിച്ചുവരുത്തിയത്. അപ്പോഴാണ് ഇയാള് കുട്ടിയെ ഉപദ്രവിക്കാന് ശ്രമിക്കുന്നത് ഹോട്ടലുടമ സിസിടിവി ദൃശ്യത്തില് കണ്ടത്. പിന്നാലെ അദ്ദേഹം നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടി പൊലീസില് ഏല്പ്പിക്കുകയായിരുന്നു. പിടികൂടുന്നതിനിടയില് ചേന്ദമംഗലം സ്വദേശിയായ പ്രതിയെ നാട്ടുകാര് തല്ലുകയും ചെയ്തു. പ്രതിയെ കൂടുതല് പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില് ഹാജരാക്കും.
Content Highglights: Father's friend try to molest minor girl in Paravoor