മലപ്പുറം: ജ്യേഷ്ഠന്റെ കുത്തേറ്റ് അനിയന് കൊല്ലപ്പെട്ടു. വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്ഗീസാണ് (52) മരിച്ചത്. ജ്യേഷ്ഠന് രാജു മത്തായി (54)യാണ് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്ക്കത്തിനിടയില് ജ്യേഷ്ഠന് കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര് സര്ക്കാര് ആശുപത്രിയിലെ മോര്ച്ചറിയില്.
Content Highlights: Elder brother killed young one in Malappuram