'ഒറ്റപ്പെടുത്തി,തിരികെ കിട്ടാനുള്ളത് 11 കോടി, താനോ കുടുംബമോ ഒറ്റ പൈസ എടുത്തിട്ടില്ല';തിരുമല അനിലിന്റെ കുറിപ്പ്

അനിലിനെ കണ്ട വിവരം രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിക്കുകയും ചെയ്തു

തിരുവനന്തപുരം: ജീവനൊടുക്കിയ തിരുമല കൗണ്‍സിലര്‍ കെ അനില്‍കുമാറിന്റെ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങള്‍ പുറത്ത്. ആറ് കോടിയോളം രൂപ സ്ഥാപനം നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും വായ്പ നല്‍കിയ 11 കോടിയോളം രൂപ തിരികെ ലഭിക്കാനുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു. പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കണം. താനും കുടുംബവും ഒറ്റപ്പൈസ പോലും എടുത്തിട്ടില്ലെന്നും തന്നെ ഒറ്റപ്പെടുത്തിയെന്നും കുറിപ്പിലുണ്ട്.

ഇന്ന് രാവിലെ സ്വന്തം ഓഫീസിനുള്ളിലാണ് തിരുമല അനിലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുമല വാര്‍ഡ് കൗണ്‍സിലറായിരുന്നു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയാണ് തിരുമല അനില്‍. രണ്ടാഴ്ച മുന്‍പ് അനില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടിരുന്നുവെന്നും ബാങ്കിന്റെ ബാധ്യതയെക്കുറിച്ച് രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചിരുന്നതായാണ് വിവരം.

അനിലിനെ കണ്ട വിവരം രാജീവ് സ്ഥിരീകരിക്കുകയും ചെയ്തു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് അനിലെന്നും രണ്ടുദിവസം മുന്‍പ് അദ്ദേഹത്തെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

വലിയശാലയിലെ ഫാം ആന്‍ഡ് ടൂര്‍ കോപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നും മുന്‍പ് ആത്മഹത്യയ്ക്ക് ശ്രമിക്കുമെന്ന് പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും പറഞ്ഞിട്ടുണ്ടെന്നും പൊലീസും പറഞ്ഞിരുന്നു.

Content Highlights: bjp councillor k anil kumar death Note

To advertise here,contact us