'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടെ അപകടം; ജോജു ജോർജ് അടക്കം അഞ്ച് പേർക്ക് പരിക്ക്

നടൻ ദീപക് പറമ്പോലും ജീപ്പിൽ ഉണ്ടായിരുന്നു

മൂന്നാർ: സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജ് അടക്കം അഞ്ച്‌ പേർക്ക് പരിക്ക്. സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന 'വരവ്' സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജോജു ജോർജ് ഓടിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടത്.

ചിത്രീകരണത്തിനിടെ ജീപ്പ് തെന്നി മറിയുകയായിരുന്നു. നടൻ ദീപക് പറമ്പോലും ജീപ്പിൽ ഉണ്ടായിരുന്നു. ഇരുവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ മൂന്നാറിലെ തന്നെ ടാറ്റ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല.

Content Highlights: Accident during the shooting of movie; Joju George and five others injured

To advertise here,contact us