കോഴിക്കോട്: താമരശ്ശേരിയില് യുവാവിന് കുത്തേറ്റു. താമരശ്ശേരി അമ്പായത്തോട് അറമുക്ക് മുഹമ്മദ് ജിനീഷിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെ താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. ഇയാളുടെ കാറും തകര്ത്തിട്ടുണ്ട്.
കാറില് എത്തിയ സംഘമാണ് കുത്തിയതെന്നാണ് വിവരം. ജിനീഷിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ശരീരമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം.
കുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. കുത്തേറ്റ മുഹമ്മദ് ജിനീഷ് നിരവധി കേസുകളില് പ്രതിയാണ്. കോഴിക്കോട് ഭാഗത്തു നിന്നുമാണ് സംഘം താമരശ്ശേരിയിലേക്ക് എത്തിയത്. സംഭവത്തില് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ജിനീഷിന്റെ പക്കലും കത്തിയുണ്ടായിരുന്നു. ഇത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: Youth stabbed in Thamarassery