കൊച്ചി: കൊച്ചിയില് ഓണാഘോഷത്തിനിടെ വിദ്യാര്ത്ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്ത്ഥിക്കാണ് വെട്ടേറ്റത്. തൃശൂര് സ്വദേശിയായ അബിനി ജോയെ മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലാത്തതിനാല് വിദ്യാര്ത്ഥി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
സംഭവത്തില് കോളേജ് ഒത്തുതീര്പ്പിന് ശ്രമിക്കുന്നുവെന്ന പരാതിയുമായി വിദ്യാര്ത്ഥികള് രംഗത്തെത്തി. വിദ്യാര്ത്ഥികളെ ചോപ്പര് കൊണ്ട് വെട്ടിയത് സീനിയര് വിദ്യാര്ത്ഥികളാണ് എന്നാണ് പരാതി. ആശുപത്രിയില് നിന്ന് ഡിസ്ചാര്ജ് ചെയ്ത അബിനി ജോയെക്കൊണ്ട് പരാതി ഇല്ലെന്ന് കോളേജ് അധികൃതര് എഴുതിവാങ്ങിയെന്നും വിദ്യാര്ത്ഥികള് ആരോപിച്ചു.
Content Highlights: Student stabbed during Onam celebrations in Kochi