രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി; സ്വീകരിച്ച് പ്രിയങ്കയും സണ്ണി ജോസഫും,നേതാക്കളുമായി കൂടിക്കാഴ്ച

വിമാനമാര്‍ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലും സോണിയയും ഹെലികോപ്റ്ററിലാണ് വയനാട്ടിലെത്തിയത്

കല്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും വയനാട്ടിലെത്തി. സ്വകാര്യ സന്ദർശനത്തിനെത്തിയ ഇരുവരും രാവിലെ കരിപ്പൂർ വിമാനത്താവളത്തിലെത്തി. പിന്നാലെ ഹെലികോപ്റ്റർ മാർഗമാണ് വയനാട്ടിലെത്തിയത്. വയനാട് ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റർ ഇറങ്ങിയത്. സോണിയയേും രാഹുലിനേയും പ്രിയങ്ക ഗാന്ധി എംപിയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് സ്വീകരിച്ചു.

അതേസമയം ഇരുനേതാക്കൾക്കും പൊതുപരിപാടികൾ ഇല്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. താജ് ഹോട്ടലിലെത്തിയ നേതാക്കൾ കെപിസിസി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുകയാണ്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, സണ്ണി ജോസഫ് തുടങ്ങിയവരാണ് ഹോട്ടലിൽ കൂടിക്കാഴ്ച നടത്തുന്നത്. വയനാട് എംപിയായ പ്രിയങ്ക കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിലാണ്. ഇതിനിടെയാണ് രാഹുലും സോണിയയും വയനാട്ടിലേക്ക് എത്തുന്നത്.

Content Highlights: Rahul Gandhi and Sonia Gandhi reached Wayanad

To advertise here,contact us