അങ്കമാലിയിൽ ചികിത്സയിലുണ്ടായിരുന്ന 'ലല്ലു ബേബി' ചത്തു; വളർത്തുപൂച്ചകളെ വെടിവെച്ചതിന് അയൽവാസിക്കെതിരെ കേസ്

വെടിയേറ്റതിനെ തുടര്‍ന്ന് സ്‌പൈനല്‍ കോഡിന് ഗുരുതര തകരാര്‍ പറ്റിയ ലല്ലുവിനെ രക്ഷിക്കാനായില്ല

അങ്കമാലി: അയല്‍വാസിയുടെ വെടിയേറ്റ് ഗുരുതരാവസ്ഥയിലുണ്ടായിരുന്ന വളര്‍ത്തുപൂച്ച ചത്തു. അങ്കമാലി തുറവൂര്‍ പുല്ലാനി പാലിശ്ശേരി നമ്പ്യാട്ട് വീട്ടില്‍ പത്മകുമാറിന്റൈ വീട്ടിലെ 'ലല്ലു ബേബി'യെന്ന പൂച്ചയാണ് ചത്തത്. വെടിയേറ്റതിനെ തുടര്‍ന്ന് സ്‌പൈനല്‍ കോഡിന് ഗുരുതര തകരാര്‍ പറ്റിയ ലല്ലുവിനെ രക്ഷിക്കാനായില്ല. ജിഞ്ചര്‍ കാറ്റ് വിഭാഗത്തില്‍പ്പെട്ട ലല്ലു ബേബിക്ക് ഒരു വയസായിരുന്നു പ്രായം.

ചൊവ്വാഴ്ച രാത്രിയാണ് അയല്‍വാസിയായി ഷാജു ജോസഫ് എയര്‍ഗണ്‍ ഉപയോഗിച്ച് ലല്ലുവടക്കം രണ്ട് വളര്‍ത്തുപൂച്ചകളെ വെടിവെച്ചത്. ഇതില്‍ ജീവനോടെയുള്ള പൂച്ച അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഷാജുവിനെതിരെ കേസെടുത്തു. എയര്‍ഗണ്‍ കസ്റ്റഡിയിലെടുത്തു. ഇത് പരിശോധനയക്ക് അയച്ചിട്ടുണ്ട്.

അതേസമയം അങ്കമാലി മൃഗാശുപത്രിയില്‍ ലല്ലു ബേബിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി. സാമ്പിള്‍ പരിശോധനയ്ക്കായി കാക്കനാട് ഫോറന്‍സിക് ലാബിലേക്ക് അയക്കും.

Content Highlights: pet Cat who undergoing treatment in Angamaly dies Case filed against neighbor

To advertise here,contact us