കാമുകിയുടെ പ്രായപൂര്‍ത്തിയാകാത്ത കൂട്ടുകാരിയെ പീഡിപ്പിച്ചു; യുവാവിനെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തു

കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്

ചേര്‍ത്തല : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ വസ്ത്രം വാങ്ങിനല്‍കാമെന്നു പ്രലോഭിപ്പിച്ച് വൈക്കത്തെത്തിച്ചു പീഡിപ്പിച്ച യുവാവിനെ ചേര്‍ത്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തു. പിറവം മുളക്കുളം നോര്‍ത്ത് പാറേക്കാട്ടുകുഴിയില്‍ എല്‍ജോ ജോയി(24)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ആഴ്ച്ചയായിരുന്നു ഇയാളെ ചേര്‍ത്തല പോലീസ് പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയത്.

എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ എല്‍ജോ ജോയ്, തന്റെ കാമുകിയുടെ കൂട്ടുകാരിയായ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയെയാണ് വൈക്കത്ത് പാര്‍ക്കിനോടു ചേര്‍ന്ന കുറ്റിക്കാട്ടിലെത്തിച്ചു പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയുമായി ചേര്‍ത്തല പോലീസ് വൈക്കത്ത് പാര്‍ക്കിനടുത്തെത്തി തെളിവെടുപ്പ് നടത്തി.

Content Highlight; Student raped on promise of buying clothes; Accused in POCSO case

To advertise here,contact us