പത്തനംതിട്ട: വിവാദങ്ങള്ക്കിടെ രാഹുല് മാങ്കൂട്ടത്തില് എംഎല്എ ശബരിമലയിലേക്ക്. പമ്പയില് നിന്നും കെട്ട് നിറച്ചു. 10 മണിയോടെയാണ് രാഹുല് മാങ്കൂട്ടത്തില് പമ്പയില് എത്തിയത്. പമ്പയില് നിന്നും കെട്ട് നിറച്ച് സന്നിധാനത്തേക്ക് പുറപ്പെട്ടു. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല് മാങ്കൂട്ടത്തില് പമ്പയില് എത്തിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. മണ്ഡലത്തിൽ സജീവമാകുമെന്നായിരുന്നു വിവരം. അതിന് മുന്നോടിയായാണ് ശബരിമല ദർശനം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ താക്കീത് മറികടന്നായിരുന്നു രാഹുല് മാങ്കൂട്ടത്തില് സമ്മേളനത്തിലെത്തിയത്. നേമം ഷജീറായിരുന്നു കൂടെയുണ്ടായിരുന്നത്. സഭയിലെത്തിയ രാഹുലിനും ഷജീറിനും പാര്ട്ടിക്കുള്ളില് തന്നെ വലിയ വിമര്ശനങ്ങള് ഉയര്ന്നിരുന്നു.
Content Highlights: rahul mamkootathil MLA to sabarimala visit