കൊച്ചി: ശബരിമല സ്വര്ണപാളി കേസില് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്ണപാളികളുടെ ഭാരത്തില് കോടതി സംശയങ്ങള് ഉന്നയിച്ചതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്വര്ണപാളികളുടെ ഭാരം നാല് കിലോ കുറഞ്ഞതെങ്ങനെയെന്ന് കോടതി ചോദിച്ചു. 2019ല് എടുത്തു കൊണ്ട് പോയപ്പോള് 42 കിലോ ഉണ്ടായിരുന്നു. തിരികെ കൊണ്ട് വന്നപ്പോള് ഭാരം കുറഞ്ഞതായി കാണുന്നു. മഹസര് രേഖകള് കോടതി പരിശോധിച്ചു. 2019ല് ഒന്നേകാല് മാസം അത് കൈവശം വെച്ചപ്പോള് 4 കിലോ കുറവ് മഹസറില് ഉണ്ട്. വിചിത്രമായ കാര്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.
തിരികെ സന്നിധാനത്ത് എത്തിയപ്പോള് വീണ്ടും തൂക്കം പരിശോധിച്ചില്ല. അത് എങ്ങനെ സംഭവിച്ചുവെന്ന് കോടതി സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോള് ആണെങ്കില് കുറവ് സംഭവിക്കാം. ഇത് സ്വര്ണം അല്ലേയെന്നും കോടതി ചോദിച്ചു.
സംഭവത്തില് വിശദ അന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. മൂന്നാഴ്ച്ചക്കകം റിപ്പോര്ട്ട് നല്കണം. ദേവസ്വം വിജിലന്സ് അന്വേഷിക്കണം. അന്വേഷണത്തില് സഹകരിക്കാന് ദേവസ്വം ബോര്ഡിനോട് കോടതി നിര്ദേശിച്ചു. ദ്വാരപാലക ശില്പ്പങ്ങളുടെ രണ്ട് പീഠങ്ങളുടെയും സ്പെയര് സ്ട്രോങ്ങ് റൂമില് ഉണ്ടോ എന്ന് പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: High Court orders investigation into weight of gold in the Dwarapalaka idols of Sabarimala temple