കൊച്ചി: കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായതായി പരാതി. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ 20കാരൻ സായന്തിനെയാണ് ഈ മാസം പതിനഞ്ചിന് ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായത്. വിദ്യാനഗർ റോഡിലെ ആഷിയാന ഹോസ്റ്റൽ പരിസരത്ത് നിന്നും തിങ്കളാഴ്ച വൈകീട്ട് 4.20 ഓടെയാണ് കാണാതായതെന്ന് കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0484 2532050 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.
Content Highlights: CUSAT student missing from hostel premises